കോഴിക്കോട് ഉരുൾ പൊട്ടിയെന്ന് സംശയം; ഇല്ലിപ്പിലായിയിൽ ഉഗ്ര സ്ഫോടന ശബ്ദം, ജനങ്ങൾ ഭീതിയിൽ, മാറ്റിപാർപ്പിക്കുന്നു

കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്.

.

കനത്ത മഴയില്‍ കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണതാണ് ഉഗ്ര ശബ്ദമുണ്ടാകാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി. അപകടത്തില്‍ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

.

ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകൾക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. നേരത്തെ മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്.

.

ഇന്നലെ രാത്രിയാണ് പാറക്കല്ല് താഴേക്ക് പതിച്ചത്. വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ ഉഗ്ര ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവമെന്ന് മനസിലായിരുന്നില്ല. പിന്നീട് ഇന്ന് രാവിലെയാണ് പാറക്കല്ല് അടര്‍ന്നുവീണതായി മനസിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് മഴ പെയ്യുന്നില്ല. എന്നാല്‍, വീണ്ടും ശക്തമായ മഴയുണ്ടായാല്‍ പാറക്കല്ല് താഴേക്ക് പതിക്കാൻ സാധ്യത നിലനില്‍ക്കുന്നുണ്ട്.

.

Share
error: Content is protected !!