വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്, യുവതി അവശനിലയിൽ

മലപ്പുറം∙ വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

.

ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

.
വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര് അറിയില്ലെങ്കിലും മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  കേസ് അന്വേഷിക്കുന്നത്. പിടിയിലായവർക്ക് പുറമേ മാറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുത‌ൽ വിവരങ്ങൾ വ്യക്തമായതിനുശേഷം അറസ്റ്റിലേക്ക് കടക്കുമെന്നു പൊലീസ് അറിയിച്ചു.
.
Share

One thought on “വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്, യുവതി അവശനിലയിൽ

Comments are closed.

error: Content is protected !!