സൗദിയിൽ ഉംറ പെർമിറ്റുകൾ ലഭ്യമായി തുടങ്ങി; നുസുക് ആപ്പ് വഴി പെർമിറ്റ് നേടാം

മക്ക: ഹജ്ജ് സീസണിൻ്റെ ഭാഗമായി നിറുത്തി വെച്ചിരുന്ന ഉംറ പെർമിറ്റുകൾ സൗദിയിലുള്ളവർക്ക് ലഭ്യമായി തുടങ്ങി. നുസുക് ആപ്പ് വഴി പെർമിറ്റുകൾ നേടാൻ സാധിക്കും. നാളെ ശനിയാഴ്ച (ജൂണ് 22) മുതൽ എല്ലാവർക്കും ഉംറ ചെയ്യാൻ അനുമതി ലഭിക്കും.

.

നിലവിൽ സൗദിയിലുള്ള എല്ലാ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവർക്കും നാളെ മുതൽ ഉംറ ചെയ്യാവുന്നതാണ്. ഇന്നലെ മുതൽ തന്നെ മക്കയിലേക്ക് പ്രവേശനം സാധാരണ നിലയിലെത്തിയിരുന്നു.

.

ഹജ്ജ് സീസണ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി മെയ് 23 (ദുൽഖഅദ് 15) മുതൽ ദുൽഹജ്ജ് 15 വരെ ഒരുമാസത്തേക്കായിരുന്നു ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിറുത്തി വെച്ചിരുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹര്യത്തിലാണ് ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്.

.

മറ്റു രാജ്യങ്ങളിലുള്ളവർക്കും മുതൽ ഉംറക്ക് വരാൻ അനുമതി നൽകിയതായും, ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായും ഇന്നലെ മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ ഹജ്ജ് കർമങ്ങൾ അവസാനിച്ചെങ്കിലും ഹാജിമാരിൽ ഭൂരിഭാഗവും ഇപ്പോഴും മക്കയിൽ തന്നെയാണുള്ളത്. ഒരു മാസത്തിനകം മാത്രമേ മുഴുവൻ ഹാജിമാരും സൌദിയിൽ നിന്നും മടങ്ങി തീരുകയുള്ളൂ.

.

സ്വാകരായ് ഗ്രൂപ്പിലെത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്രയും ആരംഭിച്ചിട്ടുണ്ട്. മദീന സന്ദർശനം നടത്താത്ത ഹാജിമാർ മദീന സന്ദർശനത്തിനായി പുറപ്പെടും.

.

Share
error: Content is protected !!