ബീഹാറിൽ പുതിയതായി നിർമ്മിച്ച പാലം തകർന്ന് നദിയിലേക്ക് പതിച്ചു – വീഡിയോ

ബീഹാറിലെ അരാരിയ ജില്ലയിൽ ബക്ര നദിക്ക് കുറുകെ നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പെ തകർന്ന് നദിയിലേക്ക് പതിച്ചു. 12 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും അധികൃതർ അന്വേഷണം നടത്തണമെന്നും സിക്തി എംഎൽഎ വിജയ് കുമാർ പറയുന്നു.

.

.

അരാരിയയിലെ സിഖ്തി, കുർസക്കട്ട ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന പദാരിയ പാലമാണ് ഇന്ന് തകർന്ന് നദിയിലേക്ക് പതിച്ചത്. സംഭവത്തിൽ ബിഹാറിലെ ജെഡിയു-ബിജെപി സഖ്യ സർക്കാരിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ശ്രീനിവാസ് ബിവി വിമർശിച്ചു, “ഇരട്ട എൻജിൻ സർക്കാരിൽ നിന്നുള്ള പാലം അതിൻ്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഒലിച്ചുപോയി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

.

ചെലവ് കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്നാണ് നാട്ടുകാരുടെ വാദം. തകർച്ചയെ തുടർന്ന് നിർമാണ സംഘവും ഭരണസമിതിയും സ്ഥലത്തെത്തിയിട്ടുണ്ട്.

.

ജില്ലയിലെ റൂറൽ വർക്ക് വിഭാഗമാണ് പാലം നിർമിച്ചത്. ബിഹാറിൽ ഇതാദ്യമായല്ല പാലം തകരുന്നത്. 2023ൽ സുൽത്താൻഗഞ്ചിൽ ഗംഗാ നദിക്ക് കുറുകെയുള്ള പാലം തകർന്നിരുന്നു. സുപോൾ നഗരത്തിലെ കോസി നദിക്ക് കുറുകെയുള്ള മറ്റൊരു പാലം 2024 മാർച്ചിലും തകർന്നിരുന്നു.

.

.

 

Share
error: Content is protected !!