ഇന്ന് മക്കയിലും മിനയിലും രേഖപ്പെടുത്തിയത് ഈ ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ചൂട്; നിരവധി തീർഥാടകർ തളർന്ന് വീണു, മിനയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മക്കയിലും പുണ്യ സ്ഥലങ്ങളിലും ഇന്ന് (തിങ്കളാഴ്ച) ചൂട് ഗണ്യമായി വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഇന്ന് ചൂട് ഉയരും. ഹജ്ജ് കർമ്മത്തിൽ മിനയിൽ ഇന്നും ഹാജിമാർ കല്ലേറ് കർമ്മം നിർവ്വഹിക്കും.

.

എന്നാൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

.

ഇന്ന് താപനില 49 ഡിഗ്രിവരെ ഉയരാൻ സാധ്യതയുള്ളതിനാൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിമുതൽ വൈകുന്നേരം 4 മണിവരെ ജംറകളിലേക്കുള്ള പ്രവേശനം നിറുത്തി വെച്ചു. ഈ സമയത്ത് കല്ലെറിയാൻ അനുമതി ലഭിച്ചിരുന്നവർക്ക് പകരം പുതിയ സമയം അനുവദിക്കും. ചൂട് ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ജംറകൾക്ക് സമീപം കൂടുതൽ ആംബലുൻസുകൾ വിന്യസിച്ചിട്ടുണ്ട്.

രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ തീർഥാടകർ കഴിയുന്നതും തമ്പുകളിൽ കഴിഞ്ഞ് കൂടണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. 33 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് മക്കയിലും മിനയിലും പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില.

.

ചൂട് താങ്ങാനാകാതെ നിരവധി തീർഥാടകർ തളർന്ന് വീഴുകയും നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ചെയ്തു. തളർന്ന് വീഴുന്നവരെ അപ്പപ്പോൾ മിനയിലേയും പുണ്യ സ്ഥലങ്ങളിലേയും ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. തളർന്ന് വീണ ചില മലയാളികളുൾപ്പെടെയുള്ള ഹാജിമാർ മരിക്കുകയും ചെയ്തു.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഒരു ഇന്തോനേഷ്യൻ തീർഥാടകനെ ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

.

.

 

അറഫാ ദിവസം വരെ 596 പേർക്ക് സുര്യാതാപ മേൽക്കുകയും തളർച്ച നേരിടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും ദാഹം തോന്നുന്നില്ലെങ്കിലും യഥേഷ്ടം വെള്ളം കുടിക്കണമെന്നും മന്ത്രാലയം തീർഥാകരോടാവശ്യപ്പെട്ടു.

.

 

മിനയിൽ 2764 തീർഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു; വൈകുന്നേരം 4 മണിവരെ കല്ലേറ് കർമത്തിന് നിയന്ത്രണം ഏർപ്പെടുത്തി – വീഡിയോ

Share
error: Content is protected !!