ഹജ്ജ് കർമ്മങ്ങൾ നാളെ ആരംഭിക്കും; ഹാജിമാർ ഇന്ന് മിനയിലേക്ക് നീങ്ങും, കനത്ത സുരക്ഷാ വലയത്തിൽ പുണ്യനഗരി – വീഡിയോ

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാകും. കർമ്മൾക്കായി ഇന്ന് മുതൽ തന്നെ ഹാജിമാർ മിനയിലേക്ക് നീങ്ങി തുടങ്ങും. ഇന്ത്യൻ തീർഥാടകരും ഇന്ന് തന്നെ മിനയിലേക്ക് പുറപ്പെടും.

കനത്ത സുരക്ഷ വലയത്തിലാണ് മക്കയും പുണ്യസ്ഥലങ്ങളും. വിവിധ സേനകളുടെ ശക്തമായ വലയത്തിലാണ് മക്ക നഗരി. ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ സജ്ജമാണ് സേനകൾ. സിവിൽ ഡിഫൻസ് വിഭാഗവും റെഡ് ക്രസൻ്റ് അതോറിറ്റിയും പൂർണ സന്നാഹങ്ങളോടെ നിലയുറപ്പിച്ചിട്ടുണ്ട്. ഏഴ് ഹെലിക്കോപ്റ്ററുകളാണ് എയർ ആംബുലൻസ് സേവനത്തിനായി റെഡ് ക്രസൻ്റ് ഉപയോഗിക്കുന്നത്.

മക്കയിലേക്കുള്ള പ്രവേശന കവാടം മുതൽ മുഴു സ്ഥലങ്ങളും സുരക്ഷാ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലാണ്. ആകാശ നിരീക്ഷണവും ആരംഭിച്ചു. ഇത്തവണ കടുത്ത ചൂടിലാണ് ഹജ്ജ് കർമ്മൾ. ചൂട് കുറക്കുന്നതിനും തീർഥാകർക്ക് ആവശ്യമായ ആരോഗ്യ പരിചരണം നൽകുന്നതിനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

.

.

30 ലധികം എമർജൻസി, ഡിസാസ്റ്റർ റാപ്പിഡ് റെസ്പോൺസ് ടീമുകൾ,  43 ബുലൻസുകളും ആംബുലൻസ് ബസുകളും പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മിനയിൽ സജ്ജമാക്കിയിട്ടുണ്ട്.

 

.

തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആംബുലൻസ് ശേഷിയും ഉപയോഗിച്ച് റെഡ് ക്രസന്റ് അതോറിറ്റിയും തയ്യാറായിട്ടുണ്ട്. 2,500 ലധികം അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ സ്റ്റാഫുകളും ആധുനിക സാങ്കേതികവിദ്യകളും തീർഥാടകർക്ക് വേണ്ടി സൗദി റെഡ് ക്രസൻ്റ് ഉപയോഗിക്കും.

.

 

 

 

.

തീർത്ഥാടകർക്ക് മികച്ച യാത്ര സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും പുതിയ പറക്കും ടാക്സികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ലോകത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.

.

മശാഇർ മെട്രോ ട്രൈൻ അവസാനഘട്ട പരീക്ഷണവും പൂർത്തിയാക്കി. മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യ സ്ഥലങ്ങൾക്കിടയിൽ മൂന്നര ലക്ഷം തീർഥാടകർക്ക് യാത്ര ചെയ്യാൻ സാധിക്കും വിധം 17 ട്രൈയിനുകളാണ് സജ്ജമായിട്ടുള്ളത്. 2000 ത്തിലധികം ട്രിപ്പുകളാണ് ഇത്തവണ നടത്തുക.

 

 

.

Share
error: Content is protected !!