രാജ്യസഭാ സീറ്റെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക്‌; ഇങ്ങനെപോയാല്‍ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകൾ വീതംവെച്ചതിൽ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നാരോപിച്ച് എൽഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി​ സി​പിഎം മുന്നോട്ടുപോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേരള കൗമുദി പത്രത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.

.

സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നമാണെന്നും അത് ഇനി​യും മനസി​ലാക്കി​യി​ട്ടി​ല്ലെന്നതി​ന്റെ തെളി​വാണ് എൽ.ഡി​.എഫി​ന്റെ രാജ്യസഭാ സ്ഥാനാർത്ഥി​ നി​ർണയമെന്നും വെള്ളാപ്പള്ളി പറയുന്നു. രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി​ സി​.പി​.എമ്മും ഇടതുമുന്നണി​യും മുന്നോട്ടു പോകുകയാണെങ്കി​ൽ കാര്യങ്ങൾ കൈവി​ട്ടുപോകും. ഇതു മനസി​ലാക്കി​യാൽ പി​ന്നാക്ക വി​ഭാഗങ്ങളുടെ വോട്ട് ഫി​ക്സഡ് ഡെപ്പോസി​റ്റ് ആയി​ അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കി​ൽ കരുവന്നൂർ ബാങ്കി​ന്റെ അവസ്ഥയി​ൽ ആകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

.

കേരളത്തിലെ ന്യൂനപക്ഷ വോട്ട് യു.ഡി​.എഫിൽനിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തിൽ പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നും ഈഴവരാദി​ പി​ന്നാക്ക സമൂഹവും പട്ടി​കജാതി​, വർഗ വി​ഭാഗങ്ങളും കാൽക്കീഴി​ൽ കി​ടക്കുമെന്ന ധാരണ ഈ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലത്തോടെ പൊളി​ഞ്ഞെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

.

സി​.പി​.ഐയുടെ സീറ്റ് മുസ്ലീമി​നും സി​.പി​.എമ്മി​ന്റേത് ക്രൈസ്തവനും വി​ളമ്പി​. യു.ഡി​.എഫ് ആകട്ടെ, പതി​വു പോലെ തന്നെ മുസ്ളീം ലീഗി​ന് സമർപ്പി​ച്ചു. രണ്ടു മുന്നണി​യി​ലും ഭൂരി​പക്ഷ സമുദായം പടി​ക്കുപുറത്തായി​. ഈ യാഥാർത്ഥ്യം തുറന്നുപറഞ്ഞതി​നാണ് ഇപ്പോൾ ചി​ല മുസ്ളീം സംഘടനകളും നേതാക്കളും എസ്.എൻ.ഡി​.പി​. യോഗത്തെയും തന്നെയും വർഗീയപട്ടം ചാർത്തി​ ഒറ്റതി​രി​ഞ്ഞ് ആക്രമി​ക്കാൻ ശ്രമി​ക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.

.

ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി​. ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവർഗക്കാരുമായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാർട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം. ജീവി​തകാലം മുഴുവൻ പാർട്ടി​ക്കു വേണ്ടി​ പ്രവർത്തി​ച്ചവരെ അവഗണി​ച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വി​ഭാഗക്കാർക്ക് പാർട്ടി​ പദവി​കളി​ൽ ഡബി​ൾ, ട്രിപ്പിൾ പ്രൊമോഷനുകൾ നൽകി​, വെള്ളപ്പള്ളി ആരോപിക്കുന്നു.

.

കേരളത്തി​ലെ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലം കൊണ്ട് ഇടതുപക്ഷത്തെ എഴുതി​ത്തള്ളാനുമാകില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. ഇക്കുറി​ ബി​.ജെ.പി​. ശക്തമായ നി​ലയി​ലെത്തി​യെന്ന വ്യത്യാസമുണ്ടെങ്കി​ലും ഇടതുമുന്നണി​ക്ക് തി​രി​ച്ചുവരവി​ന് സമയമുണ്ട്. പി​ന്നാക്ക വി​ഭാഗങ്ങളുടെ വി​ശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലി​യാണ് ഏക ഔഷധം, വെള്ളാപ്പള്ളി പറയുന്നു.

.

Share
error: Content is protected !!