ഹജ്ജിനൊരുങ്ങി മക്ക നഗരം: ഹറമിലും പുണ്യ സ്ഥലങ്ങളിലും എയർ ആംബുലൻസുകൾ സജ്ജമായി – വീഡിയോ

മക്ക: ഹജ്ജിന് പൂർണസജ്ജമായിരിക്കുകയാണ് മക്ക നഗരം. മിനയും മുസ്ദലിഫയും അറഫയുമെല്ലാം ഹാജിമാരെ കാത്തിരിക്കുകയാണ്. നാളെ മുതൽ തീർഥാടകർ മിനയിലേക്ക് നീങ്ങി തുടങ്ങും. പഴുതടച്ച സുരക്ഷയിലാണ് പുണ്യ സ്ഥലങ്ങൾ. ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ സർവ്വ സജ്ജം.

.

തീർഥാടകരുടെ ജീവൻ രക്ഷിക്കുന്നതിനായി മസ്ജിദുൽ ഹറമിനും പുണ്യസ്ഥലങ്ങളിലും എയർ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. റെഡ് ക്രസൻ്റ് അതോറിറ്റിക്ക് കീഴിൽ മസ്ജിദുൽ ഹറമിന് ചുറ്റുമുള്ള ടവറുകളിൽ നിന്ന് എയർ ആംബുലൻസ് സേവനം ലഭിക്കും.

.

പുണ്യസ്ഥലങ്ങളിലും ഹറമിലുമായി ഏഴ് ഹെലിക്കോപ്റ്ററുകളാണ് എയർ ആംബുലൻസുകൾക്കായി സജ്ജമാക്കിയത്. തീർഥാടകരെ സേവിക്കുന്നതിനായി ഏറ്റവും പുതിയ നൂതന മെഡിക്കൽ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. എല്ലാത്തരം അടിയന്തിര കേസുകളും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉയർന്ന പ്രൊഫഷണൽ ബിരുദമുള്ള ഒരു പ്രത്യേക സൗദി ക്രൂവാണ് ഇതിൽ പ്രവർത്തിക്കുക.

Share
error: Content is protected !!