കുവൈത്തിലെ തീപിടുത്തം; 25 മലയാളികൾ മരിച്ചു, നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കാൻ നിർദ്ദേശം
മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം അനുവദിച്ച് പ്രധാനമന്ത്രി
.
കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഒമ്പത് മലയാളികളെ ഇത് വരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ച് അറിഞ്ഞ് വരുന്നതേയുള്ളൂ.
.
പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
.
മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
.
(ചിത്രത്തിൽ രഞ്ജിത്, ആകാശ്, ഷമീർ, സ്റ്റെഫിൻ)
.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.
(മരിച്ച വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽപി. വി. മുരളീധരൻ, വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു), പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സജു വർഗീസ് എന്നിവർ)
.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. കുവൈത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.
.
#WATCH | A fire that broke out in a building housing workers in the city of Mangaf in southern Kuwait early on Wednesday (June 12) has killed at least 41 people, the country's deputy prime minister Sheikh Fahad Yusuf Saud Al-Sabah said during a visit to the site.
(Source:… pic.twitter.com/1fOMSNGUBR
— ANI (@ANI) June 12, 2024
.
الله المستعان
ولا حول الا باللهلكن هذا الحادث والعدد الكبير للوفيات يفتح تساؤلات عن منظومة الامن والسلامه في العمارات السكنية
وأهمية الأمن و السلامة في الحد من الاصابات
وهذي مسؤوليه كل من ادارة الاطفاء وبلديه الكويت ممثله في ادارة تراخيص البناء #المنقف #فاجعة_المنقف pic.twitter.com/FKZLp9ZwXg
— Manaf Abdullah (@Kuwait_Tweets) June 12, 2024
മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.
.
فيديو يوثق الحريق الذي اندلع في عمارة بـ #المنقف وراح ضحيته أكثر من 30 حالة وفاة وعشرات الإصابات pic.twitter.com/gdP13DFQXI
— كويت نيوز (@KuwaitNews) June 12, 2024
.
രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. ഇതോടെ രാജ്യത്തെ മലയാളികളുൾപ്പെടെയുള്ള പ്രവാസികളിൽ ആശങ്ക വർധിപ്പിച്ചു. മിക്ക കെട്ടിടങ്ങളും പൂർണമായും നിയമം പാലിച്ചാരിക്കില്ല പ്രവർത്തിക്കുന്നത്. അതിനാൽ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞ് പോകാൻ കെട്ടിട ഉടമകൾ ആവശ്യപ്പെട്ടാൽ പെട്ടെന്ന് താമസസ്ഥലം സംഘടിപ്പിക്കുക എന്നത് പ്രയാസമാകും.
.
നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453
പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ) ബന്ധപ്പെടാവുന്നതാണ്.
.
Pingback: കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലെ തീപിടുത്തം: മരണം 49 ആയി, മരിച്ചവരിൽ നിര