കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലെ തീപിടുത്തം: മരണം 49 ആയി, മരിച്ചവരിൽ നിരവധി മലയാളികളും. ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചു – വീഡിയോ
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മൂന്ന് പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ നിരവധി മലയാളികളും തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹൈൽപ്പ് ലൈൻ ആരംഭിച്ചു. +965 65505246 എന്ന നമ്പറിൽ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
.
فيديو يوثق الحريق الذي اندلع في عمارة بـ #المنقف وراح ضحيته أكثر من 30 حالة وفاة وعشرات الإصابات pic.twitter.com/gdP13DFQXI
— كويت نيوز (@KuwaitNews) June 12, 2024
.
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികൾ ഉൾപ്പെടെ 195 പേർ ഇവിടെ താമസിച്ചിരുന്നു. സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.
الله المستعان
ولا حول الا باللهلكن هذا الحادث والعدد الكبير للوفيات يفتح تساؤلات عن منظومة الامن والسلامه في العمارات السكنية
وأهمية الأمن و السلامة في الحد من الاصابات
وهذي مسؤوليه كل من ادارة الاطفاء وبلديه الكويت ممثله في ادارة تراخيص البناء #المنقف #فاجعة_المنقف pic.twitter.com/FKZLp9ZwXg
— Manaf Abdullah (@Kuwait_Tweets) June 12, 2024
തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തിൽപെട്ടവർക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ നിർദേശം
തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന ഇത്തരം നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു.
കമ്പനിയുടെ ഉത്തരവാദപ്പെട്ടവരേയും സെക്യൂരിറ്റി ജീവനക്കാരെയും കെട്ടിട ഉടമയേയും കസ്റ്റഡിയിലെടുക്കാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. തീ പിടുത്തം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ ഉത്തരവ്.
وزير الداخلية يأمر بإيداع أحد مسؤولي الشركة وحارس البناية بالجنائية: لا يطلعون إلا بإذن مني#المنقف#حريق_المنقف pic.twitter.com/8veIcgL4cL
— حصري (@7ssry) June 12, 2024
.