നൂറ്റി മുപ്പതാം വയസ്സിൽ ഹജ്ജ്: ഈ വർഷത്തെ ഏറ്റവും പ്രായം കൂടിയ തീർഥാടകക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി അധികൃതർ – വീഡിയോ
മക്ക: നൂറ്റി മുപ്പതാം വയസ്സിൽ ഹജ്ജ് നിർവ്വഹിക്കാനെത്തിയ വനിത ശ്രദ്ധേയകാകുന്നു. അൾജീരിയ്യയിൽ നിന്നുള്ള സാറ ഹുദയാണ് തൻ്റെ 130ാം വയസ്സിൽ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത്.
അൾജീരിയ്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടക സംഘത്തോടൊപ്പം സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിലാണ് ഇവരെത്തിയത്. ജിദ്ദയിലെത്തിയ തീർഥാടകയെ അധികൃതർ ഹൃദ്യമായി സ്വീകരിച്ചു.
.
شاهد وصول أكبر الحجاج سناً.. الجزائزية “سارهودا ستيتي” التي يبلغ عمرها 130 عاما 🇩🇿#العربية_في_الحج pic.twitter.com/W0aCOqTTYb
— العربية السعودية (@AlArabiya_KSA) June 11, 2024