ഓടുന്ന വാഹനങ്ങളെ പിന്തുടർന്ന് നീരീക്ഷിക്കും; പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങൾ പുറത്തിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി – വീഡിയോ
മക്ക: ഇത്തവണ ഹജ്ജിൽ ആദ്യമായി ഓട്ടോമാറ്റിക് മോണിറ്ററിംഗ് വാഹനം പുറത്തിറക്കിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. മക്ക, പുണ്യസ്ഥലങ്ങൾ, മദീന എന്നിവിടങ്ങളിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എല്ലാ ഗതാഗത സംവിധാനങ്ങളേയും പിന്തുടരുകയാണ് നിരീക്ഷണ വാഹനത്തിൻ്റെ ലക്ഷ്യം.
.
ഹാജിമാർക്ക് യാത്ര സൌകര്യം ചെയ്തുകൊടുക്കുന്ന വാഹനങ്ങളെ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് വെഹിക്കിൾ പിന്തുടർന്ന് നിരീക്ഷിക്കും. ഇതിനായി വാഹനത്തിൽ പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഹജ്ജ് സീസണിൽ തീർഥാടകരെ കൊണ്ടുപോകുന്ന ബസുകൾ, ടാക്സികൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ നിരീക്ഷിക്കും. വാഹനങ്ങളുടെ തരം, 99% വരെ ഡാറ്റകൾ കൃത്യതയോടെ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്തും. തീർഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.
.
ഓരോ പ്രദേശങ്ങളിലും വിവിധ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, ആവശ്യകതകൾ, വാഹനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിരീക്ഷണ വാഹനങ്ങൾക്ക് സാധിക്കും.
.
سيارة الرصد الآلي للمرة الأولى بـ #الحج#معكم_باللحظة https://t.co/lhlQgPpqIT pic.twitter.com/pTrXpHjxOa
— أخبار 24 (@Akhbaar24) June 9, 2024