സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യം, രാജ്നാഥ് സിങ് പ്രതിരോധം, നിതിൻ ഗഡ്കരി ഉപരിതല ഗതാഗതം, നിർമല സീതാരാമൻ ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽ തുടരും.
.
കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്.
.
നരേന്ദ്ര മോദി, പ്രധാനമന്ത്രി
കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും
രാജ്നാഥ് സിങ്: പ്രതിരോധം
അമിത് ഷാ: ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി: ഉപരിതല ഗതാഗതം
ജെ.പി.നഡ്ഡ: ആരോഗ്യം, കുടുംബക്ഷേമം, രാസവളം
ശിവരാജ് സിങ് ചൗഹാൻ: കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം
നിർമല സീതാരാമൻ: ധനം, കോർപറേറ്റ് അഫയേഴ്സ്
എസ്.ജയശങ്കർ: വിദേശകാര്യം
മനോഹർ ലാൽ ഖട്ടർ: ഭവനം, ഊർജം, നഗരവികസനം
എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം
പീയുഷ് ഗോയൽ: വാണിജ്യം, വ്യവസായം
ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി: ചെറുകിട, ഇടത്തരം വ്യവസായം
രാജീവ് രഞ്ജൻ സിങ്: പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം
ഡോ. വീരേന്ദ്രകുമാർ: സാമൂഹികനീതി, ശാക്തീകരണം
രാം മോഹൻ നായിഡു: വ്യോമയാനം
പ്രൾഹാദ് ജോഷി: ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃകാരം, പുനരുപയോഗ ഊർജം
ജുവൽ ഓറം: ഗോത്രകാര്യം
ഗിരിരാജ് സിങ്: ടെക്സ്റ്റൈൽസ്
അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
ജ്യോതിരാദിത്യ സിന്ധ്യ: കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
ഭൂപേന്ദർ യാദവ്: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം
അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം
കിരൺ റിജിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം
ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം
മൻസൂഖ് മാണ്ഡവ്യ: തൊഴിൽ, യുവജനകാര്യം, കായികം
ജി.കിഷൻ റെഡ്ഡി: കൽക്കരി, ഖനി
ചിരാഗ് പാസ്വാൻ: ഭക്ഷ്യസംസ്കരണ വ്യവസായം
സി.ആർ.പാട്ടീൽ: ജലശക്തി
.