മൂന്നാം മോദി സർക്കാര്‍ അധികാരത്തില്‍; രണ്ടാമന്‍ രാജ്‍നാഥ് സിങ്, ജെ.പി. നഡ്ഡയും മന്ത്രിസഭയില്‍ – വീഡിയോ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി.
.
#WATCH | Narendra Modi takes oath for the third straight term as the Prime Minister pic.twitter.com/Aubqsn03vF
— ANI (@ANI) June 9, 2024
നരേന്ദ്ര മോദിക്കു പിന്നാലെ മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു.
#WATCH | Delhi: Rajnath Singh takes oath as a Cabinet Minister in Prime Minister Narendra Modi's cabinet. pic.twitter.com/VFJzzzddgu
— ANI (@ANI) June 9, 2024
മൂന്നാമതായി അമിത് ഷായാണ് സത്യപ്രതിജ്ഞ ചെയ്തത്.
#WATCH | BJP leader Amit Shah takes oath as a Union Cabinet minister in the PM Narendra Modi-led NDA government pic.twitter.com/UnNXKeJdCY
— ANI (@ANI) June 9, 2024
കേരളത്തിൽനിന്നു സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ മന്ത്രിമാരാകും. ആകെ 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലാകാർജുൻ ഖർഗെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി.
.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി
#WATCH | Kerala Governor Arif Mohammed Khan & BJP leader Jitendra Singh at Rashtrapati Bhavan for the oath ceremony of the new government pic.twitter.com/tcrCZu3stg
— ANI (@ANI) June 9, 2024
സത്യപ്രതിജ്ഞാ ചടങ്ങിനായി സുരേഷ് ഗോപി രാഷ്ട്രപതി ഭവൻ അങ്കണത്തിൽ എത്തിയപ്പോൾ
#WATCH | Kerala BJP MP-elect Suresh Gopi attends oath ceremony at Rashtrapati Bhavan in Delhi pic.twitter.com/hqfOs4Gaoz
— ANI (@ANI) June 9, 2024