ബലി പെരുന്നാൾ: മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി

ബലി പെരുന്നാൾ പ്രമാണിച്ച്  മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തവണ നീണ്ട അവധി. എന്നാൽ, മാസപ്പിറ ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക. സൗദി
ഒഴികെയുള്ള രാജ്യങ്ങളിൽ വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേ സമയം ഹജ്ജിനോടനുബന്ധിച്ച് സൗദിയിൽ ഒമ്പത് ദിവസം വരെ അവധി ലഭിക്കും.

.

അറഫാ ദിനം (ഒരു ദിവസത്തെ അവധി),  ഈദ് അൽ അദ്ഹ (ബലി പെരുന്നാൾ) (മൂന്ന് ദിവസത്തെ അവധി) എന്നിങ്ങനെയാണ് സൗദി ഒഴികെയുള്ള രാജ്യങ്ങളിലെ അവധി വേർതിരിക്കുക. ഇസ്‌ലാമിക ആഘോഷങ്ങൾ ഹിജ്‌റ കലണ്ടർ മാസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്, അതിന്റെ തുടക്കവും അവസാനവും ചന്ദ്രക്കല ദർശിക്കുമ്പോൾ നിർണയിക്കപ്പെടുന്നു. യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്തെ മിക്ക രാജ്യങ്ങളും ഹിജ്‌റ കലണ്ടർ മാസമായ ദുൽഖഅദ് 29-ന് ചന്ദ്രക്കല നിരീക്ഷിക്കും.

.

ജൂൺ ആറിനാണ് ദുൽഖഅദ് മാസപ്പിറവിയെങ്കിൽ അതിന് ശേഷമുള്ള മാസം ദുൽ ഹജ് അടുത്ത ദിവസം (ജൂൺ 7) ആരംഭിക്കും. ഇല്ലെങ്കിൽ മാസം ആരംഭിക്കുക 8-നാണ്. ഈ രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ബലി പെരുന്നാൾ അവധി തീരുമാനിക്കുക.

.

ജൂണ് 6-ന് ചന്ദ്രനെ കണ്ടാൽ 7-ന് ദുൽഹജ് ആരംഭിക്കുകയും 15-ന് അറഫാ ദിനം ആചരിക്കുകയും 16-ന് (ദുൽ ഹജ് 10) ഞായറാഴ്ച ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. 15 മുതൽ 18 ചൊവ്വ വരെയായിരിക്കും ഇടവേള. ശനി, ഞായർ വാരാന്ത്യത്തിൽ രണ്ട് ദിവസത്തെ ഇടവേള വരുന്നതിനാൽ രണ്ട്  അവധി ദിനങ്ങൾക്കൂടി ലഭിക്കുന്നു. ജൂൺ 6-ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ ദുൽ ഹജ് മാസം ജൂണ്  8-ന് ആരംഭിക്കും. 16 നായിരിക്കും (ദുൽഹജ് 9) അറഫാ ദിനം. ബലി പെരുന്നാൾ 17 (ദുൽ ഹജ് 10)ന് ആണ് വരിക. അതിനാൽ 16  മുതൽ 19 വരെയായിരിക്കും അവധി. വാരാന്ത്യം (ജൂൺ 15 ) ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

.

അതേ സമയം സൗദിയിൽ ജൂണ് 7 നാണ് ദുൽഹജ്ജ് മാസം ആരംഭിക്കുന്നതെങ്കിൽ ദുൽഹജ്ജ് 8 അഥവാ ജൂണ് 14ന് വെള്ളിയാഴ്ചയായിരിക്കും ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. അന്ന് മുതൽ അടുത്ത ബുധനാഴ്ച വരെ 6 ദിവസം ഹജ്ജ് അവധിയായിരിക്കും. തൊട്ടടുത്ത ദിവസം വ്യാഴാഴ്ചയും അവധി നൽകുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തുടർന്ന് വരുന്ന വാരാന്ത അവധിയായ വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ചയായിരിക്കും ജോലി ആരംഭിക്കുക. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഫലത്തിൽ 9 ദിവസം അവധി ലഭിക്കും.

.

Share
error: Content is protected !!