പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യ മുന്നണി നേതാക്കൾ; പോരാട്ടം തുടരും; മോദിക്കുള്ള ശക്തമായ സന്ദേശമെന്ന് രാഹുല്‍, ആഹ്ളാദതിമർപ്പിൽ പ്രവർത്തകർ – വീഡിയോ

ന്യൂഡല്‍ഹി: ലോക്​സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ത്യാ മുന്നണി നേതാക്കളും. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

.

പോരാട്ടം തുടരും. ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോണ്‍ഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

.

ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോര്‍ത്ത എല്ലാ പ്രവര്‍ത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

.

 

 

മഹാരാഷ്ട്രയിൽ കോൺഗ്രസ് ഓഫീസിന് പുറത്ത് നാനാ പട്ടോളെയെ തോളിലേറ്റി പ്രവർത്തകരുടെ ആഹ്ലാദ് പ്രകടനം.

 

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ജലന്ധർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചരൺജിത് സിംഗ് ചന്നി ജലന്ധറിലെ വോട്ടെണ്ണൽ സ്റ്റേഷനിലെത്തി. ജലന്ധർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1,75,993 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

 

 

Share
error: Content is protected !!