കേരളത്തിൽ അക്കൗണ്ട് തുറന്നാല്‍ വന്‍ ആഘോഷത്തിനൊരുങ്ങി ബിജെപി; പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തെത്തി, ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്‍കി. ജയിക്കാനാണ് മത്സരിച്ചതെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ബി.ജെ.പി. നേതൃത്വം. ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്കി. കേരളത്തിലെ വിജയം ആഘോഷിക്കാന്‍തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു.

.

തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്‌സിറ്റ് പോളുകളെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സജീവ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പ്രധാനനേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.

.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും സി. ശിവന്‍കുട്ടി അറിയിച്ചു.

പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങള്‍ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്ന് നേതൃത്വം അവകാശപ്പെട്ടു.

എന്നാൽ ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെന്നും ഉറപ്പായും ജയിക്കുമെന്നുമാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറയുന്നത്. ഏപ്രില്‍ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്‌സിറ്റ് പോളുകള്‍ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാള്‍ കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാമെന്നം തരൂർ പറഞ്ഞു.

ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആര്‍ക്കും അറിയില്ല. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേള്‍ക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

.

Share
error: Content is protected !!