നാല് മാസത്തിന് ശേഷം വീണ്ടും ഇസ്രായേലിലേക്ക് ഹമാസിൻ്റെ മിസൈലാക്രമണം; പതിനഞ്ചോളം സ്ഫോടനങ്ങൾ, അപകട സൈറൺ മുഴക്കി ഇസ്രായേൽ

ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ കനത്ത മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ടെല് അവീവിൽ 15 സ്ഫോടനങ്ങൾ നടന്നതായി ഇസ്രായേല് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. റഫയിൽ നിന്ന് ഹമാസ് ടെൽ അവീവിലേക്കും പരിസരങ്ങളിലേക്കും 12 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നത്. ഗസ്സക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.

.

ടെല്‍ അവീവില്‍ കനത്ത മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലുകളിൽ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

.

മിന്നലാക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ടെൽ അവീവിന് വടക്കുള്ള ഖഫർ സബ, ഹെർസ്‌ലിയ, അനാന, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രായേല്‍ സൈനികനടപടികള്‍ തുടരുന്നുണ്ട്. അതിനിടെയാണ് ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമണം.  സ്വീകരിക്കുകയാണ്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഒരു വാഹനം തകർന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

.

Share
error: Content is protected !!