അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റിവെക്കുമെന്ന് അധികൃതർ

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

 

മെയ് 15 ബുധൻ, 16 വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും.

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദിവസങ്ങളിൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.​ ഈ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കാ​നും പ​ക​രം മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പരിശോധിക്കാനും നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യം തീരുമാനമെടുത്തിരിക്കുന്നത്.

 

അതേസമയം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകി. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധി ന​ൽ​കും. ബ​ഹ്​​റൈ​ൻ യൂ​ണി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധിയാണ്.

.

Share
error: Content is protected !!