സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, 86.98 ശതമാനം വിജയം

തിരുവനന്തപുരം∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98% വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി.

ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെൺകുട്ടികൾ  ഇക്കുറി നേടിയത്. 91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ വിജയിച്ചു. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. cbseresults.nic.in, cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.

.

Share
error: Content is protected !!