മക്ക റോഡ് പദ്ധതി വഴിയുള്ള ആദ്യ ഹജ്ജ് തീർഥാടകസംഘം ഇന്തോനേഷ്യയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ടു

മക്ക റോഡ് പദ്ധതി വഴിയുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘത്തേയും വഹിച്ചുള്ള വിമാനം ഇന്തോനേഷ്യയിൽ നിന്നും പുറപ്പെട്ടു. ഇന്തോനേഷ്യൻ വിമാനത്താവളത്തിൽ മക്ക റോഡ് പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കിയ ലോഞ്ചിൽ സൗദിയിൽ നിന്നുള്ള ജവാസാത്ത് വിഭാഗം ഉദ്യോഗസ്ഥരാണ് തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.  മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ ഇറങ്ങുക. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം സംഘം മക്കയിലേക്ക് പുറപ്പെടും.

 

 

സൗദി വിഷൻ 2030 പ്രോഗ്രാമുകളുടെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കുന്നത്. തീർഥാടകർക്ക് അവരവരുടെ രാജ്യത്ത് വെച്ച് തന്നെ എമിഗ്രേഷൻ നടപടികളുൾപ്പെടെയുള്ളവ പൂർത്തിയാക്കി സൌദിയിലേക്ക് കൊണ്ടുവരുന്നതാണ് മക്ക റോഡ് പദ്ധതി. ഇതിലൂടെ സൗദി വിമാനത്താവളങ്ങളിലെത്തുന്ന തീർഥാടകർക്ക് മറ്റു നടപടിക്രമങ്ങളൊന്നും കൂടാതെ പുറത്തിറങ്ങാനാകും. സാധാരണ ഹജ്ജ് കാലങ്ങളിൽ വിമാനത്താവളങ്ങളിലുണ്ടാകുന്ന തിരക്ക് മൂലമുള്ള പ്രയാസങ്ങളൊന്നും ഇങ്ങിനെ വരുന്ന ഹാജിമാരെ ബാധിക്കില്ല. മാത്രവുമല്ല ഇങ്ങിനെ വരുന്ന ഹാജിമാർക്ക് വിമാനത്താവളങ്ങളിൽ അവരുടെ ലഗേജിനായി കാത്തിരിക്കേണ്ടതുമില്ല. ലഗേജുകൾ തീർഥാടകരുടെ താമസ സ്ഥലങ്ങളിലെത്തിക്കും.

 

 

തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള ഗതാഗത സേവനങ്ങൾ നൽകുക, ഹജ്ജ് വിസ ഇലക്ട്രോണിക് രീതിയിൽ നൽകുക, ഹാജിമാരുടെ ആരോഗ്യ ആവശ്യകതകൾ പരിശോധിക്കുക, എമിഗ്രേഷൻ നടപടികൾ എളുപ്പമാക്കുക, സൗദിയിലെ ഗതാഗത, താമസ ക്രമീകരണങ്ങൾക്കനുസൃതമായി ബാഗേജുകൾ അവരുടെ താമസ സ്ഥലങ്ങളിലെത്തിക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് മക്ക റോഡ് പദ്ധതി വഴിയെത്തുന്ന തീർഥാടകർക്ക് ലഭിക്കുക.  , നിയുക്ത റൂട്ടുകളുള്ള മക്ക, മദീന പ്രദേശങ്ങളിലെ അവരുടെ വസതികളിലേക്ക് നേരിട്ട് ബസുകളിലേക്ക് നീങ്ങുക, പങ്കാളികൾ അവരുടെ ലഗേജ് അവർക്ക് എത്തിക്കുന്നു.

.

Share
error: Content is protected !!