സാധനങ്ങൾ ഡെലിവറി ചെയ്യാനായി സ്കൂട്ടിയിൽ സഞ്ചരിക്കവെ മറ്റൊരു വാഹനം വന്നിടിച്ചു; അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു.

മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽനിന്നും സ്കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

പിതാവ്: അലവിക്കുട്ടി മാതാവ്: ജമീല ചക്കിപ്പറമ്പത് ഭാര്യ: അനീസ തേവാരത്തൊടി മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ.

സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

.

Share
error: Content is protected !!