ഈജിപ്ത്-ഗസ്സ അതിർത്തിയിലെ റഫ ക്രോസിംഗ് ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു – വീഡിയോ
- ഈജിപ്ത്-ഗാസ അതിർത്തിയിലെ റഫ ക്രോസിംഗ് ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു.
- ഖത്തര്, ഈജിപ്ഷ്യന് മധ്യസ്ഥര് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി ഹമാസ് അറിയിച്ചിട്ടും റഫയിൽ സൈനിക നടപടി തുടരുമെന്ന് ഇസ്രായേല് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം.
ഗാസ മുനമ്പിനെയും ഈജിപ്തിനേയും വേർതിരിക്കുന്ന റഫ ലാൻഡ് ക്രോസിംഗിലെ ഫലസ്തീൻ ഭാഗം പൂർണമായും പിടിച്ചെടുത്താതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഈ ഭാഗത്തിന്റെ പൂർണ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഇസ്രായേല് സൈന്യം അറിയിച്ചു. 2005 ന് ശേഷം ഇതാദ്യമായാണ് ഇസ്രായേല് സൈനിക വാഹനങ്ങള് ഈ പ്രദേശത്ത് പ്രവേശിച്ചത്.
ഇന്ന് ഇസ്രായേല് പീരങ്കി ഷെല്ലാക്രമണം ശക്തമാക്കിയതോടെ ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ ലാന് ഡ് ക്രോസിംഗിന് സമീപമുള്ള പ്രദേശത്തും കനത്ത പുക ഉയര്ന്നു.
അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളും ഇസ്രായേൽ, ഹമാസ് പ്രതിനിധികളും ഉൾപ്പെടുന്ന വെടിനിർത്തൽ കരാർ അവസാനിപ്പിക്കാൻ കെയ്റോയിൽ പുതിയ ചർച്ചകൾ നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ദ്രുതഗതിയിലുള്ള സൈനിക നടപടികൾ ഇസ്രായേൽ നടത്തിയത്.
.
جيش الاحتلال ينشر مشاهد لاقتحامه معبر رفح جنوبي قطاع #غزة#حرب_غزة pic.twitter.com/1AsuYE5DJG
— قناة الجزيرة (@AJArabic) May 7, 2024
.
ഹമാസിനെ ഉന്മൂലനം ചെയ്യാനും കിഴക്കന് റഫയിലെ ഫലസ്തീനികളുടെ അടിസ്ഥാന സൗകര്യങ്ങള് തകര്ക്കാനും ലക്ഷ്യമിട്ടാണ് ഓപ്പറേഷന് നടത്തിയതെന്ന് ഇസ്രായേല് സൈന്യം പ്രസ്താവനയില് പറഞ്ഞു. “ഇപ്പോള് ക്രോസിംഗിൽ ഞങ്ങളുടെ പ്രത്യേക സേന നിരീക്ഷണം നടത്തുന്നുണ്ട്. ഞങ്ങൾക്ക് ഈ പ്രദേശത്തിന്റെയും മറ്റ് ക്രോസിംഗുകളുടെയും നിയന്ത്രണം ഉണ്ട്, ഞങ്ങൾക്ക് പ്രദേശത്ത് സർവേ നടത്താൻ പ്രത്യേക സേനയുണ്ട്. റഫ ക്രോസിംഗിലെ ഗാസ ഭാഗത്തെക്കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്” – ഇസ്രയേല് സൈന്യം പറഞ്ഞു.
.
കിഴക്കന് റഫയിലെ നിയുക്ത പ്രദേശത്താണ് സേന പ്രവര്ത്തിക്കുന്നതെന്നും സൈനിക പ്രവർത്തന മേഖലയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഒഴിപ്പിച്ചതായും ഇസ്രായേൽ കൂട്ടിച്ചേര്ത്തു. സുരക്ഷാ കാരണങ്ങളാൽ കെരെം ഷാലോം ക്രോസിംഗ് അടച്ചിരിക്കുകയാണെന്നും സുരക്ഷാ സാഹചര്യം അനുവദിക്കുമ്പോൾ വീണ്ടും തുറക്കുമെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
വീഡിയോയിൽ റഫയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം പ്രാർത്ഥന നടത്തുന്നു
جنود الاحتلال يؤدون صلوات تلمودية وينفخون بالبوق قبل دخول رفح جنوب قطاع #غزة#حرب_غزة pic.twitter.com/j1PvGGw09A
— قناة الجزيرة (@AJArabic) May 7, 2024
ഇസ്രായേല് സൈന്യം 20 ഹമാസ് പോരാളികളെ വധിച്ചതായും പിടിച്ചെടുത്ത പ്രദേശത്ത് മൂന്ന് തുരങ്കങ്ങള് കണ്ടെത്തിയതായും ടാങ്കിലേക്ക് പോകുന്ന കാര് ബോംബ് നശിപ്പിച്ചതായും ഇസ്രായേല് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് അറിയിച്ചു. ഇസ്രായേൽ സൈന്യം റഫ ക്രോസിംഗ് അടക്കുകയും അതിന്റെ പ്രവർത്തനങ്ങൾ തടയുകയും ചെയ്തു.വെന്നും കമ്മീഷന് പറയുന്നു.
الجيش الإسرائيلي يعلن السيطرة على الجانب الفلسطيني من معبر رفح
#العربية pic.twitter.com/FiQlgHm3Ma— العربية (@AlArabiya) May 7, 2024
.