തബൂക്കിൽ ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്; ദഹ്റാനിൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണു – വീഡിയോ
സൗദിയിലെ തബൂക്കിൽ ഇന്ന് ശക്തമായ കാറ്റ് വീശുമെന്ന് തബൂക്ക് മേഖലയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അൽ-ബിദാ, അൽ-വജ്, ഉംലുജ്, ഹഖ്ൽ, ദുബ, നിയോം, ശർമ്മ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശും. ഇത് മൂലം കാഴ്ചക്ക് മങ്ങലുണ്ടാകുമെന്നും, തിരമാലകൾ ശക്തിപ്രാപിക്കുമന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. രാത്രി 9 മണി വരെ ഈ സ്ഥിതി തുടരുമെന്ന് കേന്ദ്രം അറിയിച്ചു
ഇതിനിടെ ദഹ്റാനിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി കാമ്പസിൽ സ്ഥിതി ചെയ്യുന്ന ദഹ്റാൻ പള്ളിയുടെ മേൽക്കൂര ശക്തമായ മഴയിലും കാറ്റിലും തകർന്നു വീണു. വലിയതോതിൽ വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്ഥലത്ത് മേൽക്കൂരയായി സ്ഥാപിച്ചതായിരുന്നു ഇത്.
.
تضرر جزء من ( جامع الظهران الكبير )
بجامعة الملك فهد للبترول والمعادن
بسبب الأمطار الغزيرة اليوم! ⛈️ pic.twitter.com/xg3WBefMt4— الدمام وضواحيها للتغطيات (@damm_111) May 1, 2024