മൂന്നാഴ്ച മുമ്പ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ദമ്മാം: മൂന്നാഴ്ച മുമ്പ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളിയെ സൗദിയിലെ ദമ്മാമിലുള്ള
താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനവനന്തപുരം ബാലരാമപുരം സ്വദേശി വെടിവെച്ചാംകോവിലിൽ ദീപു ജയകുമാറാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസ്സായിരുന്നു.
ദമ്മാം അല്ഫറാബി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത്.
ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. സാമൂഹ്യ പ്രവർത്തകനും ലോകകേരളസഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
.