സൗദിയിൽ മഴക്ക് ശക്തിയേറുന്നു; അസീറിൽ വീടുകളിലേക്ക് വെള്ളം കയറി, ലൈഫ് ബോട്ടുകളുമായി സിവിൽ ഡിഫൻസ് – വീഡിയോ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. മക്കയിലും മദീനയിലും ത്വാഇഫിലും ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമാണ്. മക്കയിലും മദീനയിലും വാദികൾ നിറഞ്ഞ് കവിഞ്ഞ് വെളളം റോഡുകളിലേക്ക് പരന്നൊഴുകി.

മദീനയിൽ തെരുവുകളെ തുടച്ച് നീക്കികൊണ്ടാണ് മലവെള്ളപ്പാച്ചിലെത്തിയത്. പ്രവാചകൻ്റെ പള്ളിക്കുള്ളിലും വെള്ളം  കയറിയിരുന്നു.

അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും അൽ ഖസീമിലും ഗുരുതര സാഹചര്യമാണുള്ളത്. റോഡുകൾ വെള്ളത്തിനടയിലായതോടെ വീടുകളിലേക്കും വെള്ളം കയറി. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷാ ബോട്ടുകളുമായി രക്ഷാ പ്രവർത്തനത്തിലാണ് സിവിൽ ഡിഫൻസ് വിഭാഗവും ദുരന്ത നിവാരണ സമിതിയും.

അസീറിൽ നിന്നുള്ള ദൃശ്യങ്ങൾ. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മക്കയിൽ ശക്തമായ മഴയിൽ കുത്തിയൊലിച്ച് മലവെള്ളം; വാദികൾ നിറഞ്ഞ് കവിഞ്ഞു, ജാഗ്രതാ നിർദ്ദേശം – വീഡിയോ

Share
error: Content is protected !!