സൗദി വിപണി കീഴടക്കാൻ വീഡിയോ ഹാം & ഇലക്ട്രോണിക് സെൻ്ററിൻ്റെ ‘ഓസ്കാറും’ എത്തുന്നു

ജിദ്ദ: പ്രമുഖ ഹോം അപ്ലയൻസ് കമ്പനിയായ വീഡിയോ ഹാം & ഇലക്ട്രോണിക് സെന്റർ സൗദി അറേബ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഖത്തറിൽ 44 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിക്ക് തങ്ങളുടെ ഇൻ ഹൗസ് ബ്രാൻഡായ ഓസ്‌കാറിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്പനി പ്രതിനിധികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മികച്ച ക്വാളിറ്റിയുള്ള വീട്ടുപകരണങ്ങൾ ഉപഭോക്താക്കൾക്ക്  സമ്മാനിക്കാൻ വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായാണ് ജിദ്ദയിലേക്ക് വരുന്നതെന്നും കമ്പനി ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു.

.

LG, JBL, Harman, Indesit, Ariston, Brother, Blueair, Nokia, Nutribullet, Nutricook തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിശ്വസ്ത വിതരണക്കാർ എന്ന നിലയിൽ പ്രശസ്തരാണ് വീഡിയോ ഹാം & ഇലക്ട്രോണിക് സെന്റർ. വിതരണ മികവിന് പുറമേ, കമ്പനി ഖത്തറിലുടനീളം ജംബോ ഇലക്ട്രോണിക്സ് എന്ന പേരിൽ 14 റീട്ടെയിൽ ഔട്ട്ലെറ്റുകൾ വിജയകരമായി നടത്തിവരുന്നുണ്ട്. മാത്രവുമല്ല ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിൽനിന്നു തന്നെ സാധനങ്ങൾ തെരഞ്ഞെടുക്കാനുള്ള വിപുലമായ അവസരവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനം ലോകവ്യാപകമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ കമ്പനി. അതിൻ്റെ ഭാഗമായി ഒമാനിലേക്കും യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ വൈകാതെ തന്നെ ഇന്ത്യയിലേക്കും കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.

.

സൗദിയിലുടനീളമുള്ള ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്. സൗദി വിപണിക്ക് ഓസ്‌കാറിനെ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു. ഞങ്ങളുടെ സമ്പന്നമായ പരിചയ സമ്പത്ത് ഉപഭോക്താക്കളെ സംതൃപ്തരാക്കുമെന്നും ഓസ്കാർ പെട്ടെന്ന് തന്നെ സൗദിയുടെ വീട്ടുപേരായി മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

ജിദ്ദയിൽ കമ്പനിയുടെ പുതിയ ഓഫീസും  സർവീസ് സെൻ്ററും പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സഹായവും വിൽപ്പനാനന്തര സേവനങ്ങളും ഉറപ്പാക്കും. കൂടാതെ സമീപഭാവിയിൽ തന്നെ റിയാദിലേക്കും ദമ്മാമിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും റപ്പായി പറഞ്ഞു.

 

അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മികച്ച സേവനവും അനുഭവവും സമ്മാനിക്കുമെന്ന് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാൻ കൂട്ടിച്ചേർത്തു. സൌദിയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ. അബ്ദുൽ നിഷാദ്, സുധീഷ് പൂക്കോടൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

.

Share
error: Content is protected !!