ഇന്ത്യ-സൗദി വ്യാപാര ബന്ധം കൂടുതൽ ശക്തമാകും; ജിദ്ദ തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്

സൗദിയിലെ ജിദ്ദ തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് സർവീസ് (RGI) ചേർത്തതായി സൗദി ജനറൽ പോർട്ട് അതോറിറ്റി (മവാനി) അറിയിച്ചു. വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഫീഡിംഗ് കമ്പനിയായ ഡാനിഷ് കമ്പനി “യൂണിഫീഡർ” ആണ് പുതിയ ഷിപ്പിംഗ് സർവീസ് ചേർത്തത്. ഇരു രാജ്യങ്ങളും തമ്മിലുളള വാണിജ്യ വ്യാപാരം ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.

ഇന്ത്യയിലെ മുന്ദ്ര, നവ ഷെവ, യുഎഇയിലെ ജബൽ അലി, ഈജിപ്തിലെ അൽ-സോഖ്‌ന എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് പുതിയ ഷിപ്പിംഗ് സർവീസ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. ആഴ്ചയിൽ 2,824 സാധാരണ കണ്ടെയ്‌നറുകൾ വരെ പുതിയ സർവീസിലുടെ സാധ്യമാകും. കയറ്റുമതിക്കാർക്കും വിതരണക്കാർക്കും വേഗമേറിയതും വിശ്വസനീയവുമായ സേവനങ്ങൾ ഇതിലൂടെ ലഭിക്കും.

രാജ്യത്തിൻ്റെ തുറമുഖ ശേഷികളിൽ നിക്ഷേപകർക്കുള്ള വിശ്വാസത്തെ അടിവരയിടുക മാത്രമല്ല, ഈ മേഖലയിലെ സമുദ്ര ഗതാഗതത്തിൻ്റെയും ലോജിസ്റ്റിക് സേവനങ്ങളുടെയും സുപ്രധാന പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും പുതിയ ഷിപ്പിംഗ് സർവീസ്.

സൗദിയുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള ആദ്യത്തെ തുറമുഖവും ചെങ്കടലിലെ ആദ്യത്തെ റീ-കയറ്റുമതി പോയിൻ്റുമാണ് ജിദ്ദ തുറമുഖം. ഇതിൽ 62 മൾട്ടി പർപ്പസ് ബെർത്തുകൾ അടങ്ങിയിരിക്കുന്നു, 130 ദശലക്ഷം ടണ്ണാണ് ജിദ്ദ തുറുമുഖത്തിൻ്റെ ശേഷി. നിലവിൽ വൻ വികസന പദ്ധതികളും ജിദ്ദ തുറമുഖത്ത് നടന്നുവരുന്നുണ്ട്. തുറമുഖത്തിൻ്റെ വടക്ക് ഭാഗത്ത് 6.6 ബില്യൺ റിയാൽ നിക്ഷേപത്തിൽ നടത്തിയ വികസനം ഈ വർഷമാണ് പൂർത്തിയായത്. ഇതിലൂടെ തുറമുഖത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുകയും ലോജിസ്റ്റിക്കൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

.

Share
error: Content is protected !!