കേബിൾ പൊട്ടി സ്കൂട്ടറിനു മുകളിൽ വീണു; യുവതിയെ ചരക്കു ലോറി വലിച്ചു കൊണ്ടുപോയത് 20 മീറ്റർ, സ്കൂട്ടർ ഉയർന്നു പൊങ്ങി യുവതിയുടെ മുകളിൽ വീണു, ഗരുതര പരിക്ക് – വീഡിയോ

കൊല്ലം∙ കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ യുവതിക്കു ഗുരുതര പരുക്ക്. വാഴാലിമുക്ക് സ്വദേശി സന്ധ്യക്കാണ് അപകടത്തിൽ പരുക്കേറ്റത്. ചരക്കു ലോറി തട്ടി കേബിൾ പൊട്ടി റോഡിലേക്കു വീഴുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ കേബിൾ സ്കൂട്ടറിലുണ്ടായിരുന്ന സന്ധ്യയെ വലിച്ചു കോണ്ടുപോയി. ഉയർന്നു പൊങ്ങിയ സ്കൂട്ടർ സന്ധ്യയുടെ ദേഹത്തേയ്ക്കു വീണു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭർത്താവിന്റെ വർക്‌ഷോപ്പിനു മുന്നിൽ റോഡരികിൽ സ്കൂട്ടറിലിരിക്കുകയായിരുന്നു സന്ധ്യ. ഈ സമയത്താണ് തടി കയറ്റിയ ലോറി ഇതുവഴി വന്നത്. ഈ സമയം കേബിൾ പൊട്ടുകയും സന്ധ്യ ഇരിക്കുന്ന സ്കൂട്ടറിനും ലോറിക്കും മുകളിൽ കുരുങ്ങുകയും ചെയ്തു. കേബിൾ പൊട്ടിയതോ സന്ധ്യ കുരുങ്ങിയതോ അറിയാതെ ഡ്രൈവർ ലോറിയുമായി മുന്നോട്ട് പോയി. 20 മീറ്ററോളം ദൂരെ പോയി സന്ധ്യ തെറിച്ചു വീണു. സന്ധ്യയുടെ മുകളിലേക്ക് സ്കൂട്ടറും വീണു. തോളെല്ലിനു ഗുരുതരമായി പരുക്കേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

 

 

Share
error: Content is protected !!