അനധികൃത ടാക്സികൾ കണ്ടെത്താൻ പരിശോധന ശക്തം; ആദ്യ ദിവസങ്ങളിൽ പിടിയിലായത് 418 വാഹനങ്ങൾ
സൗദിയിൽ അനധികൃത ടാക്സി സേവനങ്ങൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച കാമ്പയിൻ ഫലം കാണുന്നു. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് അനധികൃത ടാക്സി സേവനങ്ങളെ നിരീക്ഷിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിയതിനും. വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരെ എത്തിച്ചതിനുമാണ് ഇത്രെയും പിടിയിലായത്.
അനധികൃത ടാക്സി സേവനങ്ങൾ നടത്തുന്നവർക്കെതിരെ 5000 റിയാൽ പിഴ ചുമുത്തുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ടെന്നും അവ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് യാത്രക്കാർ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നിതിനായി വരും ദിവസങ്ങളിലും രാജ്യത്തുടനീളം പരിശോധനയും നിരീക്ഷണവും തുടരും. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.