വിദേശ നിക്ഷേപകരെ സൗദികളായി പരിഗണിക്കും; സ്വദേശിവൽക്കരണത്തിൽ നിരവധി ഇളവുകൾ

സൗദിയിലെ നിതാഖാത്ത് സൗദിവൽക്കരണ പദ്ധതിയിൽ വിദേശികളായ നിക്ഷേപകരെ സൗദി പൌരന്മാർക്ക് തുല്യമായി പരിഗണിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ സൗദിവൽക്കരണത്തിൻ്റെ തോത് കണക്കാക്കുമ്പോൾ സ്വകാര്യ മേഖല സ്ഥാപന ഉടമകളായ നിക്ഷേപകരേയും ഒരു സ്വദേശി പൌരനായി പരിഗണിക്കുമെന്ന് മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഖിവ പ്ലാറ്റ് ഫോം വ്യക്തമാക്കി.

സൗദികളല്ലാത്ത രണ്ട് വിഭാഗത്തിൽപ്പെട്ടവരെ നിതാഖാത്ത് പ്രോഗ്രാമിൽ സ്വദേശികളായി പരിഗണക്കുമെന്നും പ്ലാറ്റ് ഫോം വ്യക്തമാക്കുന്നു. സൗദി സ്ത്രീയിൽ വിദേശിയായ ഭർത്താവിന് ജനിച്ച മകനും മകളും ആണ് അതിൽ ഒന്ന്. കൂടാതെ സൗദി അല്ലാത്ത മാതാവിനെയും, സൌദി പൌരൻ്റെ വിദേശിയായ വിധവയേയും ഇതേ ഗണത്തിൽ ഉൾപ്പെടുത്തി സൌദിക്ക് തുല്യമായി പരിഗണിക്കുന്നതാണ്. കൂടാതെ വിദൂരമായി ജോലി ചെയ്യുന്ന സൗദി പൗരന്മാരെയും മറ്റ് സ്ഥിരം സൗദി ജീവനക്കാർക്ക് തുല്യമായി പരിഗണിക്കുമെന്ന് ഖിവ വ്യക്തമാക്കി.

സൗദിവൽക്കരണത്തിൻ്റെ ശതമാനം കണക്കാക്കുമ്പോൾ കുടിയിറക്കപ്പെട്ട ഗോത്രങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, ഗൾഫ് കളിക്കാർ അല്ലെങ്കിൽ അത്ലറ്റുകൾ എന്നിവരെയും സൗദികൾക്ക് തുല്യമായി പരിഗണിക്കും.

ചില പ്രവാസികളെയും കുറഞ്ഞ അനുപാതത്തിൽ സ്വദേശികളായി കണക്കാക്കുമെന്ന് ക്വിവ വ്യക്തമാക്കി. ഈജിപ്ഷ്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള ഫലസ്തീനികൾ, ബലൂചികൾ എന്നിവർ പ്രവാസി തൊഴിലാളികളുടെ സാധാരണ അനുപാതത്തിൻ്റെ 0.25 എന്ന നിരക്കിൽ  ഉൾപ്പെടുന്നു. അതായത് നാല് ഫലസ്തീനികളെ നിയമിക്കുന്നത് നിതാഖാത്ത് കണക്കാക്കുമ്പോൾ ഒരു വിദേശിയായാണ് പരിഗണിക്കുക. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ല. മ്യാൻമറിൽ നിന്നോ ബർമീസിൽ നിന്നോ ഉള്ള വ്യക്തികൾക്കും ഇതേ ചട്ടം ബാധകമായിരിക്കും. എന്നാൽ മക്കയിലും മദീനയിലും താമസിക്കുന്ന ബർമീസ് പൗരന്മാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ ഒഴുക്ക് 2022 അവസാനത്തോടെ 105 ബില്യൺ റിയാലിലെത്തിയതായി നിക്ഷേപ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 21.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2004 മുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം. സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷത്തിലെ ഗണ്യമായ പുരോഗതിയും മത്സരശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിൽ നടത്തിയ ശ്രമങ്ങളുമാണ് ഇതിന് കാരണം.

ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനും ദേശീയ നിക്ഷേപ തന്ത്രത്തിൻ്റെ ലക്ഷ്യങ്ങൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മുൻഗണനയുള്ള എണ്ണ ഇതര മേഖലകളിലെ വാഗ്ദാനമായ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിന് പുതിയ രീതി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

 

Share
error: Content is protected !!