സൗദി എയർലൈൻസിനെ പി.ഐ.എഫ് ഏറ്റെടുത്തേക്കും; റിയാദ് എയറുമായി ലയിപ്പിക്കുമെന്ന് സൂചന

സൗദി ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസിനെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) ഏറ്റെടുക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായി. അടുത്ത വർഷം ആദ്യം അതിൻ്റെ അനുബന്ധ കമ്പനികളിൽ ഉൾപ്പെടുത്തും. രാജ്യത്തെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ മുന്നോടിയായാണ് പുതിയ നീക്കം. സൗദി എയർലൈൻസിനെ ഏറ്റെടുക്കുന്നതിന് കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ ഫണ്ട് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.

കാര്യക്ഷമതയും ലാഭവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാരിൽ നിന്ന് എയർലൈനിൻ്റെ ഉടമസ്ഥാവകാശം ഫണ്ട്  ഏറ്റെടുക്കുമെന്നും തുടർന്ന് കമ്പനിയെ സ്വകാര്യവത്കരിക്കുകയോ അല്ലെങ്കിൽ റിയാദ് എയറിൽ ലയിപ്പിക്കുകയോ ചെയ്യുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

അതേ സമയം തീരുമാനം അന്തിമമായിട്ടില്ലെന്നും ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ഏറ്റെടുക്കൽ പദ്ധതി വൈകുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Share
error: Content is protected !!