തിങ്കളും ചൊവ്വയും ശക്തമായ മഴക്കും കാറ്റിനും സാധ്യത; നോമ്പ് തുറക്കാൻ വീട് വിട്ട് പുറത്ത് പോകരുതെന്ന് മുന്നറിയിപ്പ്

സൗദിയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീട്ടിൽ  തന്നെ  നോമ്പ് തുറക്കാൻ ശ്രമിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ഈ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അതിനാൽ നോമ്പ് തുറക്കാൻ പുറത്ത് പോകാതിരിക്കലാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും തബൂക്ക്, മദീന, മക്ക മേഖലകളിലെ തീരങ്ങളിലും, അൽ ഖസിം മേഖല, റിയാദ്, ഹായിൽ, വടക്ക് കിഴക്കൻ പ്രദേശങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രതികൂല കാലാവസ്ഥ ശക്തിപ്രാപിക്കാനിടയുണ്ട്. ഈ ദിവസങ്ങളിൽ രാജ്യത്തിൻ്റെ പല പ്രദേശങ്ങളിലും സാമാന്യം കനത്ത മഴയും, തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ പൊതുവെ മിതമായ മഴയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അഴുക്കും പൊടിയും ഇളക്കിവിടുന്ന ശക്തമായ കാറ്റ് വീശാൻ സാധ്യത ഏറെയാണ്. മൂർച്ചയുള്ള ചെറിയ ഉരുളൻകല്ലുകളും മണലും വഹിക്കാൻ പോലും ശക്തമായിരിക്കും കാറ്റെന്നും, ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!