രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമാക്കി കേന്ദ്രം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും, പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമാക്കി കേന്ദ്ര സർക്കാർ. indiancitizenshiponline.nic.in  എന്ന പോർട്ടലിൽ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.

ഇന്ന് രാവിലെ മുതലാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ ആപ്പും ഉടൻ തയാറാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനന സർട്ടിഫിക്കറ്റ്, മറ്റേതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ, ഭൂമി അല്ലെങ്കിൽ വാടക രേഖകൾ, അപേക്ഷകന്‍റെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുത്തശ്ശൻമാരോ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലൊന്നിലെ പൗരന്മാരാണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ എന്നിവ അപേക്ഷ നൽകാൻ നിർബന്ധമാണ്.

കൂടാതെ അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.

2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്കാണ് 2019-ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ കഴിയുക. അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച ശേഷം,  നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധം നടന്ന് വരികയാണ്. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതയാണുള്ളത്. അസ്സമിൽ പ്രതിപക്ഷം ഇന്ന് ഹർത്താലിന് അഹ്വാനം ചെയ്തിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!