ഹരിയാണയില്‍ സഖ്യം തകര്‍ന്നു: ജെജെപിയിൽനിന്ന് 5 എംഎൽഎമാരെ ചാടിച്ച് ബിജെപി, പുതിയ സർക്കാർ ഇന്നുതന്നെ
ചണ്ഡീഗഢ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)-ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഘട്ടറിന്റെ രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.
അതേ സമയം ഹരിയാനയിൽ ബിജെപി– ജെജെപി സഖ്യം തകർന്നതു പിന്നാലെ, പുതിയ സർക്കാർ ഇന്നു തന്നെ അധികാരമേൽക്കുമെന്നാണ് സൂചന. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയുള്ളതിനാല്‍ ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. സഭയില്‍ പത്ത് സീറ്റുകളാണ് ജെ.ജെ.പിയ്ക്കുള്ളത്.
കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനിയെയാണ് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനോഹര്‍ലാല്‍ ഖട്ടറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. മനോഹർ ലാൽ ഖട്ടർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നയാബ് സയ്‌നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുകയും ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കര്‍ണാൽ മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്നും അഭ്യൂഹമുണ്ട്.
ഏഴു സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന. അതേസമയം, ജെജെപിയിലെ പത്ത് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ഈശ്വർ സിങ്, രാംനിവാസ്, ദേവീന്ദർ ബബ്ലി എന്നിവരാണ് ജെജെപിയിൽനിന്ന് ബിജെപിയിലേക്ക് ചേരുമെന്ന് അറിയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച രാവിലേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്. കര്‍ഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക