മസ്ജിദുൽ അഖ്‌സയിൽ മുസ്ലീംഗൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ഇസ്രായേൽ; റമദാനിലെ രാത്രികാല നമസ്‌കാരത്തിന് യുവാക്കള്‍ക്ക് വിലക്ക്, പ്രതിഷേധവുമായി ഫലസ്തീൻ ജനത
റമദാൻ വ്രതം ആരംഭിച്ചതോടെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തി. പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തിയതാണ് പുതിയ നിയന്ത്രണം. 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവർക്ക് റമദാനിലെ രാത്രികാല നമസ്കാരത്തിന് അനുമതിയില്ല. ഇസ്രായേൽ നടപ്പാക്കിയ പുതിയ നിയന്ത്രണത്തിൽ എതിർപ്പുമായി ഫലസ്തീൻ ജനത രംഗത്തെത്തിയിട്ടുണ്ട്.
♦️#شاهد | قوات الاحتلال تمنع الشبان من الدخول إلى المسجد الأقصى من باب القطانين لأداء صلاة العشاء والتراويح#المسجد_الأقصى pic.twitter.com/dr7xzwoHJi
— ابو الباسل // A _s_s_i // (@assi_aroq) March 10, 2024
الاحتلال يعتدي على المصليين ويمنعهم من دخول #المسجد_الأقصى pic.twitter.com/mT0dnXNmX9
— Abu yazan (@abuyazanpress) March 10, 2024
പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചു. റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്‌കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനാ വിന്യാസം. പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് ജറൂസലമിലെ തദ്ദേശവാസികൾക്ക് ഇസ്രായേൽ അധികൃതർ മൊബൈൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് ‘മിഡിലീസ്റ്റ് മോണിറ്റർ’ റിപ്പോർട്ട് ചെയ്യുന്നു. റമദാനിൽ അക്രമങ്ങൾക്കോ കലാപങ്ങൾക്കോ മുതിരരുതെന്നു മുന്നറിയിപ്പുമായി കിഴക്കൻ ജറൂസലമിൽ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്.
ഇസ്രായേൽ സേനയുടെ ബാരിക്കേടുകൾ മറി കടന്നും ആയിരക്കണക്കിന് ഫലസ്തീൻ യുവാക്കൾ ഇന്ന് മസ്ജിദുൽ അഖ്സയിൽ തറാവീഹ് നമസ്കരിച്ചു.
قابض اسرائیل کی طرف سے داخلے میں رکاوٹوں کے باوجود۔۔۔
ہزاروں فلسطینی مسلمانوں نے مسجد اقصیٰ میں عشاء اور تراویح کی نماز ادا کی ۔۔۔۔💔#المسجد_الأقصى pic.twitter.com/E47bu0UHaT
— Asad Mansoor (@AsadMansoor222) March 10, 2024
فلسطینی مسلمان قابض اسرائیل کی رکاوٹوں کو عبور کرتے ہوئے رمضان کی پہلی رات کو نماز تراویح ادا کرنے کے لیے مسجد اقصیٰ میں داخل ہونے میں کامیاب ہوئے ۔۔۔۔۔۔💔🇵🇸#المسجد_الأقصى pic.twitter.com/ONyoc2GHFh
— Asad Mansoor (@AsadMansoor222) March 10, 2024
شبان فلسطينيين يصلون في أزقة البلدة القديمة في #القدس المحتلة بعد منع الاحتلال لهم من الدخول إلى #المسجد_الأقصى#رمضان_كريم pic.twitter.com/yuYPE5P3S6
— محمد علاء العناسوه (@alaa_tallaq) March 10, 2024
ചില ഗേറ്റുകളിൽ ഇസ്രായേൽ സേന വിശ്വാസികളെ തടഞ്ഞു.
قوات الاحتلال تعرقل دخول المصلين إلى #المسجد_الأقصى لصلاة العشاء والتراويح عند باب حطة
هذا ديدنهم بالتضيق والخناق على المصلين المقدسيين والفلسطينيين
عهدهم لا يختلف مع مرور الزمن
تفضحهم أفعالهم دائما pic.twitter.com/QZEkcS8sCy— محمد علاء العناسوه (@alaa_tallaq) March 10, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക