സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ നാളെ (തിങ്കളാഴ്ച) റമദാൻ ഒന്ന്
സൗദിയിലെ സുദൈറിൽ ഇന്ന് റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൌദി സുപ്രീം കോടതിയിൽ നിന്നും പുറത്തിറങ്ങും.
സൗദിയിൽ മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ (തിങ്കളാഴ്ച) തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്. ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
فيديو | رؤية هلال شهر رمضان في مرصد جامعة المجمعة الفلكي ويوم غدٍ الاثنين أول أيام شهر رمضان#الإخبارية pic.twitter.com/ZJBYq6ScL4
— قناة الإخبارية (@alekhbariyatv) March 10, 2024
ഇന്ന് (ഞായറാഴ്ച) മഗ്രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്നതാണ്.
വിപുലമായ ക്രമീകരണങ്ങളായിരുന്നു സൌദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഒരുക്കിയിരുന്നത്. ശഅബാൻ 29 പൂർത്തിയാകുന്ന ഞായറാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാമെന്നും, മാസപ്പിറവി ദൃശ്യമായാൽ അക്കാര്യം അടുത്തുളള കോടതിയേയോ, കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളേയോ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ശഅബാന്‍ 29 ന് തിങ്കളാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം 12 മിനുട്ടോളം ചന്ദ്രപ്പിറ കാണാനാകുമെന്നും തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
فيديو | لقطات مباشرة من مرصد "حوطة سدير" قبل رصد هلال شهر #رمضان #الإخبارية pic.twitter.com/fDM6pOoIjZ
— قناة الإخبارية (@alekhbariyatv) March 10, 2024