മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി  വിദ്യാർഥി ഖത്തറിൽ മരിച്ചു. കണ്ണൂർ ചുഴലി സ്വദേശിയായ പാറങ്ങോട്ട് ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാൻ ആണ് മരിച്ചത്. 10 വയസ്സായിരുന്നു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. ചികിത്സയിലിരിക്കെ സിദ്ര ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

ഇതുംകൂടി വായിക്കുക…

ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി മരിച്ചത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ്. വിശ്വസിക്കാനാകാതെ മലയാളി സമൂഹം

 

Share
error: Content is protected !!