സിദ്ധാർ‌ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ; അത്യപൂര്‍വ നടപടി

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി  ഗവർണർ ചൂണ്ടിക്കാട്ടി.  സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജ‍ഡ്ജിയുടെ സേവനം  ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്‌ഐ– പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!