ഭർത്താവിനും മകൾക്കുമൊപ്പം ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി

മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം തിരൂർ സ്വദേശിനി അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസയാണ് (62)  മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ  ഉംറക്കെത്തിയ ഇവർ തിങ്കളാഴ്ചയാണ് മരിച്ചത്.

ഭർത്താവായ മുഹമ്മദ് കുട്ടിയും മകളുമൊത്ത്  ഈ മാസം 12നാണ് ഇവർ ഉംറക്കെത്തിയത്. മക്കയിൽ നിന്നും ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

പരേതനായ പൊന്മുണ്ടം സ്വദേശി മേലേതിൽ മുഹമ്മദിൻ്റെയും പരേതയായ ബീക്കുട്ടിയുടെയും മകളാണ് മരിച്ച നഫീസ.  യാസിർ (ദുബൈ), ബുർഹാർ (ഖത്തർ ), ഫിദ എന്നിവർ മക്കളാണ്.

മരുമക്കൾ: ഉമൈബ, ഫാരിസ, മുനീബ് താനാളൂർ.

സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസുബ്ഹാൻ, റസിയ.

മൃതദേഹം മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!