മഴ കൂടുതൽ ശക്തമാകുന്നു; യുഎഇയിൽ നാളെ സ്വകാര്യ മേഖലയിലെ കമ്പനികൾ ജോലി റിമോട്ട് സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശം

യുഎഇയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ സ്വകാര്യ മേഖലാ കമ്പനികളോട് ആവശ്യപ്പെട്ടു.  യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.

ഫെബ്രവരി 13ന് സ്വകാര്യ മേഖലയിലെ ജീവനക്കാർ ജോലിക്ക് ഹാജരാകൽ നിർബന്ധമില്ല. റിമോട്ട് സംവിധാനം വഴി ജോലിചെയ്യാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.

നിർബന്ധ സാഹചര്യങ്ങളിൽ പുറം ജോലികൾ ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കമ്പനികൾ ഉറപ്പ് വരുത്തണം. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

പുറമേ ജോലി സ്ഥലങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!