സൗദിയിലെ മരുഭൂമിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അൽ ഹസ്സക്ക് സമീപം മലയാളി കുടുബം സഞ്ചരിച്ച വാഹനം വിദ്യാർഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീർ റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.
എട്ടു വയസ്സുള്ള ഐറിൻ ജാൻ ദമാം ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടാണ് ജംഷീറിന്റെ കുടുംബം ദമ്മാമിൽ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങൾക്കൊപ്പം അൽ ഹസ്സയിലേക്ക് യാത്ര തിരിച്ചത്.
ഇതിനിടെ അൽ ഉഖൈർ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു മൂന്ന് കുടുംബങ്ങളും. മൂന്ന് വാഹനങ്ങളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് കുടുംബം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിയുകയായിരുന്നു. ഈ വാഹനത്തെ കാണാത്തതിനെ തുടർന്ന് മുന്നിൽ പോയ മറ്റ് രണ്ട് വാഹനങ്ങൾ തിരികെ അന്വേഷിച്ച് വന്നപ്പോഴാണ് ലാൻഡ്ക്രൂയിസർ മരുഭൂമിയിൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാന്റെ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല. ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിലെ ദാഇം എക്യുപ്മെന്‍റ് റെന്‍റല്‍ കമ്പനിയില്‍ ഡയറക്ടറാണ് കുട്ടിയുടെ പിതാവായ ജംഷീർ. ഇവരുടെ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു.
അൽ അഹ്‌സ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് കെ.എം.സി.സി ജനസേവന വിഭാഗം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക