പി സി ജോർജും ജനപക്ഷവും കൂട്ടത്തോടെ ബിജെപിയിലേക്ക്; ഇന്ന് ഡൽഹിയിൽ ചർച്ച
ജനപക്ഷം സെക്കുലർ ഇല്ലാതാകുമെന്നും ബി.ജെ.പിയിൽ ലയിക്കുമെന്നും പി.സി ജോർജ്. ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം, നദിയിൽ തോട് ചേരുന്നു.. അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല”- പി.സി ജോർജ് പറഞ്ഞു. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദേശമെങ്കിൽ നിൽക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ജനപക്ഷം പ്രവർത്തകർ ബി ജെ പി യിൽ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു. അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചതായാണ് അറിയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക