കരിപ്പൂരിൽ കസ്റ്റംസിന് നാണക്കേട്; 1.292 കിലോഗ്രാമിൻ്റെ ‘സ്വർണ’ പാൻ്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായി

സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായി. മസ്കത്തിൽനിന്ന് ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ കോഴിക്കോട് നന്മണ്ട മുണ്ടോക്കര സിദ്ദീഖ് (45) ആണു പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ ആണ് ഇയാളെ പൊലീസ് പിടികൂടിയത്.

1.292 കിലോഗ്രാം തൂക്കമുള്ള പാന്റ്സ് കസ്റ്റഡിയിലെടുത്തു. ഇതിൽ തേച്ചുപിടിപ്പിച്ച സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കും. വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന തുടരുമെന്നു എസ്പി എസ്.ശശിധരൻ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!