റിയാദ് വിമാനത്താവളത്തില്‍ പള്ളിയുടെ ഇരുമ്പ് വാതില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

സൌദിയിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദില്‍ ഇരുമ്പ് വാതില്‍ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

അപകടം നടന്ന സ്ഥലത്തിന് സമീപം 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റര്‍ സനദ് ആശുപത്രിയിലും മറ്റൊരാളെ അല്‍മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരണ വിവരമറിഞ്ഞ മുഹമ്മദ് മുസ്തഫ ആലമിന്റെ കുടുംബം റിയാദിലെ ദര്‍ഭംഗ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഡോ. റസിഉദ്ദീന്‍, ഡോ. സിയാഉദ്ദീന്‍, നൗഷാദ്, സല്‍മാന്‍ ഖാലിദ്, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഇടപ്പെട്ട് റിയാദില്‍ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share