സൗദിയിൽ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; ജിദ്ദയിൽ നിരവധി വാഹനങ്ങളും ആളുകളും ഒഴുക്കിൽപ്പെട്ടു – വീഡിയോ

സൗദിയിൽ ഇന്ന് പെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾക്കാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ജിദ്ദയുടെയും മക്കയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. ഉച്ചയോടെയാണ് മഴ ശക്തിപ്രാപിക്കുകയായിരുന്നു.

മഴ ശക്തമായ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം ഉയർന്നു. ഇത് ചില വീടുകളിലേക്കും നേരിയ തോതിൽ വെള്ളം കയറാൻ കാരണമായി. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വാഹന വർക്ക് ഷോപ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. ചില റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

 

 

 

 

 

 

 

 

 

റോഡിൽ പൊടുന്നനെയാണ് വെള്ളത്തിൻ്റെ കുത്തൊഴുത്ത് രൂപപ്പെട്ടത്. ഇത് മൂലം നിരവധി ചെറു വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ചില വാനഹങ്ങളുടെ അകത്തേക്കും വെള്ളം കയറി. റോഡിൽ രൂപപ്പെട്ട വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിശ്ചലമായ വാഹനങ്ങളിൽ നിന്ന് ചിലർ ഇറങ്ങി വാഹനത്തിന് മുകളിൽ കയറി. ഇതിനിടെ പിടിവിട്ട് ചിലർ റോഡിലേക്ക് വീണു. രണ്ട് പേർ വെള്ളത്തിൽ ഒലിച്ച് പോകുന്നതായും നാട്ടുകാർ ചിത്രീകരിച്ച ദൃശ്യങ്ങളിൽ കാണാം.

 

 

 

 

 

 

 

 

 

പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ കുടുങ്ങിയ വാഹനമുപേക്ഷിച്ച് പലരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നാളെ (വ്യാഴാഴ്ച) ഉച്ചക്ക് ഒരു മണി വരെ റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ജനങ്ങൾ വെള്ളക്കെട്ടുകളിൽ നിന്ന് മാറി നിൽക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!