സ്വദേശിയുടെ കൊലപാതകം; പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ
ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻണ്ടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
അടുത്തിടെ ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക