സൗദിയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷഴും; ദമ്മാമിലും കിഴക്കൻ പ്രദേശങ്ങളിലും നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി, നഗരങ്ങൾ വെള്ളത്തിനടിയിൽ, വൻ നാശനഷ്ടങ്ങൾ – വീഡിയോ

സൌദിയുടെ കിഴക്കൻ മേഖലകളലും മറ്റു ചില പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത മഴയെത്തുടർന്ന് ദമാമിലെ പല തുരങ്കങ്ങളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

വലിയ ടാങ്കറുകൾ ഉപയോഗിച്ച് ടണലുകളിൽ നിന്ന് മഴവെള്ളം വലിച്ചെടുക്കാൻ മുനിസിപ്പൽ, സിവിൽ ഡിഫൻസ് വിഭാഗം പ്രവർത്തിച്ചു. വെള്ളത്തിൽ കുടുങ്ങിയ നിരവധി വാഹനങ്ങൾ നീക്കം ചെയ്യാനും ശ്രമം തുടങ്ങി.

 

 

 

 

ഇന്നലെ മുതൽ, ആലിപ്പഴ വർഷങ്ങളുൾപ്പെടെ കനത്ത മഴയാണ്  ഈ പ്രദേശങ്ങളിൽ. ഇത് മൂലം നിരവധി കടകളിലേക്ക് വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

 

 

വ്യാഴാഴ്ച രാവിലെ ദമാം നഗരം ആലിപ്പഴ വർഷത്തോടൊപ്പമുള്ള സാമാന്യം മുതൽ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു, വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

 

 

 

 

 

ആലിപ്പഴത്തിന്റെ വലുപ്പവും വേഗതയും കാരണം ചില കടകളുടെ മുൻ വശത്തെ ഗ്ലാസുകളും, വാഹനങ്ങളുടെ ഗ്ലാസുകളും തകർന്നു.

 

 

 

 

 

 

അൽ ഖസീം മേഖലയിലും ഇന്ന് കനത്ത മഴ വർഷിച്ചു. ഇത് ബുറൈദയിലും ഉനൈസയിലും നിരവധി താഴ് വരകളിലും കുന്നുകളിലും വെള്ളത്തിൻ്റെ കുത്തൊഴുക്ക് രൂപപ്പെട്ടു. നിരവധി പ്രദേശങ്ങൾ വെളളത്തിനടിയിലായി.

അൽ-ഷർഖിയ, ജസാൻ, അസീർ, അൽ-ബഹ, മക്ക അൽ മുഖർറമ, മദീന, ഹായിൽ, അൽ-ഖാസിം, റിയാദ് എന്നീ പ്രദേശങ്ങളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും, ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

 

വെള്ളപ്പൊക്കം, ചതുപ്പുകൾ, താഴ്‌വരകൾ, മഴ വെള്ളം അടിഞ്ഞ് കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും, ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോടാവശ്യപ്പെട്ടു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!