‘ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ക്കേ​സി​ന്‍റെ പേ​രി​ലും പൊലീസ് പിടിച്ച് കൊണ്ടുപോയി, പ്രതി കീഴടങ്ങിയിട്ടും വിട്ടില്ല, ഇപ്പോൾ താമസിക്കാൻ വീട് കിട്ടുന്നില്ല’; ദുരിതം വിവരിച്ച് നിസാം

പാ​നാ​യി​ക്കു​ളം സി​മി കേ​സ് സു​പ്രീം​കോ​ട​തി വ​രെ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​യാ​ളെ വീ​ണ്ടും വേ​ട്ട​യാ​ടി കേരള പൊ​ലീ​സ്. ഇന്നലെ ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ക്കേ​സി​ന്‍റെ പേ​രി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ലു​വ പൊ​ലീ​സ് ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ വെ​ച്ചതായി ​പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി നി​സാം പറഞ്ഞു. പാ

പാ​നാ​യി​ക്കു​ളം കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന, എന്നാൽ പിന്നീട് കോടതി വെറുതെ വിട്ട പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി നി​സാം, വാ​ഗ​മ​ൺ സി​മി ക്യാ​മ്പ് കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ കു​ഞ്ഞു​ണ്ണി​ക്ക​ര സ്വ​ദേ​ശി സ​ത്താ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ സി.​ഐ വീ​ടു​ക​ളി​ലെ​ത്തി സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഉ​ച്ച​ക്കാ​ണ് നി​സാ​മി​നെ കൊ​ണ്ടു​പോ​യ​ത്.

പൊലീസ് തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നതിനാൽ സ്ഥിരമായി താമസിക്കാൻ വീട് പോലും കിട്ടാത്ത അവസ്ഥയെന്ന് പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാം പറയുന്നു. 2019ന് ശേഷം ആറാമത്തെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്നലെ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഇപ്പോൾ താമസിക്കുന്ന വീടും മാറാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണെന്നും നിസാം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് കൊണ്ടുപോയത്. മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ആറുമണിയായ ശേഷമാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നു എന്നും നിസാം പറഞ്ഞു.

2019ലാണ് ഹൈക്കോടതി വെറുതെവിട്ടത്. അതിനു ശേഷം ഓരോ സംഭവമുണ്ടാവുമ്പോഴും പൊലീസ് വൻ സന്നാഹവുമായി വന്ന് ലാപ്‌ടോപ്പും കുട്ടികൾ പഠിക്കുന്ന ഫോണും അടക്കം കൊണ്ടുപോവും. 2007ൽ കലക്ട്രേറ്റ് സ്‌ഫോടനത്തിലെ പ്രതികളെ കിട്ടിയില്ലെന്ന് പറഞ്ഞ് റെയ്ഡ് നടത്തി, കോയമ്പത്തൂരിൽ ദീപാവലിക്കുണ്ടായ സ്‌ഫോടനത്തിന്റെ പേരിലും പൊലീസ് വന്നു, ഫെബ്രുവരി 15ന് എൻ.ഐ.എ റെയ്ഡ് നടത്തി ഐ.ഡി പ്രൂഫുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോയി. അത് ചെന്നൈ കോടതിയിൽനിന്ന് വാങ്ങാനാണ് ഇപ്പോൾ പറയുന്നതെന്നും നിസാം പറഞ്ഞു.

സൈക്കിളിന് ഡൈനാമോയില്ലാത്ത ഒരു പെറ്റി കേസ് പോലും ഇപ്പോൾ തന്റെ പേരിലില്ലെന്ന് നിസാം പറഞ്ഞു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടല്ല സ്റ്റേഷനിൽ കൊണ്ടുവന്നത് എന്നാണ് എസ്.പി പറയുന്നത്. സ്‌പെഷ്യൽ ബ്രാഞ്ചും ഐ.ബിയും നിരന്തരമായി ബന്ധപ്പെടാറുണ്ട്. അവർ വിളിച്ചാൽ തന്നെ ഹാജാരാകാൻ തയ്യാറാണ്. എന്നിട്ടും വൻ പൊലീസ് സന്നാഹവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണെന്നും നിസാം ചോദിക്കുന്നു. ഇതിനെതിരെ അഭിഭാഷകരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!