അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ പിടിയിൽ
കുവൈത്തില്‍ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ പിടികൂടിയത്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക